ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങളും കുടുംബ സംഗമവും സംഘടിപ്പിച്ചു
കേണിച്ചിറ:പൂതാടി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാ കായിക മത്സരങ്ങളും കുടുംബ സംഗമവും നടത്തി.പൂതാടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തും ഐ.സി.ഡി.എസും ചേര്‍ന്ന് കുട്ടികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിച്ചത്.കുട്ടികള്‍ക്കായി ചിത്രരചന,മ്യൂസിക് ബോള്‍,നടത്ത മത്സരം,മിഠായി പെറുക്കല്‍,പ്രസംഗം,പ്രഛന്ന വേഷം തുടങ്ങിയ മത്സരങ്ങള്‍ നടത്തി.സമാപന സമ്മേളനം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീജ ബാബു,ഐ.സി.ഡി.എസ് ഓഫീസര്‍ റെജീന എം.വി,വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.ആര് രവി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജോര്‍ജ്ജ് പുല്‍പ്പാറ,വാര്‍ഡ് മെമ്പര്‍ ഷിജി ഷിബു,ക്ഷേമ കാര്യ സ്ററാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു ദിവാകരന്,മേഴ്സി സാബു,ബിന്ദു സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കേണിച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ഷൈജു സി.എസ് സമ്മാന ദാനം നിര്‍വഹിച്ചു.പ്രൊ.ടോണി തോമസ്,ജിബിന്‍ വര്‍ഗീസ്,അമല്‍നാഥ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍