ഓര്‍മ്മ പെരുന്നാളിന് തുടക്കമായി
പുല്‍പ്പള്ളി പട്ടാണികൂപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറോ സിംഹാസന പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഓര്‍മ്മ പെരുന്നാളിന് തുടക്കമായി.പെരുന്നാളിന് തുടക്കം കുറിച്ച് ഫാ.ഷിന്‍സണ്‍ മാതോക്കില് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ഇന്ന് വൈകീട്ട് സന്ധ്യ പ്രാര്‍ത്ഥന, സെന്റ് ജോര്‍ജ് കുരിശടിയിലേക്ക് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടന്നു. നാളെ രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന വി.മുന്നിന്മേല് കുര്‍ബ്ബാന,മധ്യസ്ഥ പ്രാര്‍ത്ഥന,പ്രസംഗം, സെന്റ് മേരീസ് കുരിശടിയിലേക്ക് പെരുന്നാള്‍ റാസ, ആശീര്‍വ്വാദം ,നേര്‍ച്ചസദ്യ ലേലം എന്നിവയുണ്ടാകും.രാത്രി കൊടിയിറക്കത്തോടെ തിരുനാള്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍