ലോക പാലിയേറ്റീവ് ദിനാചരണം: ജിവിത പ്രതിസന്ധിയെ സംഗീതം കൊണ്ട് നേരിട്ട് ഫ്രീഡം ഓണ്‍ വീല്‍സ് ..!
ബത്തേരി:ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി അരയ്ക്കുതാഴെ തളര്‍ന്നുപോയവരുടെ കൂട്ടായ്മയായ ഫ്രീഡം ഓണ്‍ വീല്‍സ് അവതരിപ്പിച്ച കരോക്കെ ഗാനമേള വ്യത്യസ്ത അനുഭവമായി മാറി.ജില്ലയിലെ അന്‍പതിലധികം പാരാപ്ലീജിയ രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പ്രോഗ്രാമില്‍ കരോക്കെ ഗാനമേളയും നാടന്‍പാട്ടും മിമിക്രിയും സദസിന് ഏറെ ഹൃദ്യമായി.നഷ്ടപ്പെട്ടുപോയ ജീവിതം വീണ്ടും തിരിച്ചു പിടിച്ചു സമൂഹത്തിനു മാതൃകയാകുന്നതിനോടൊപ്പം തങ്ങളുടെ ജീവിതാനുഭവം പങ്കുവെച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം ആവുകയാണ്ഫ്രീഡം ഓണ്‍ വീല്‍സ് എന്ന കൂട്ടായ്മ.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ അഭിലാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രേണുക തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന ഈ പ്രോഗ്രാം അണിയിച്ചൊരുക്കിയത് ആരോഗ്യകേരളം വയനാട് ജില്ലാ പഞ്ചായത്തും ഒരുമിച്ചാണ്പാലിയേറ്റിവ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.സ്മിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീ ബാബു അബ്ദുള്‍ റഹിമാന്‍, മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രിമതി ദേവകി സ്നേഹക്കൂട്ടായ്മയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ: ഇ.പി മോഹനന്, താലൂക്കാശുപത്രി സുല്‍ത്താന്‍ ബത്തേരി മുഖ്യ പ്രഭാഷണം നടത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍