കാല്‍ക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ ; കഞ്ചാവ് കടത്തിയ ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു
സുല്‍ത്താന്‍ബത്തേരി റേഞ്ച് എക്സൈസ് അധികൃതര്‍ പുല്‍പ്പള്ളി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ബുള്ളറ്റില്‍ കടത്തിക്കൊണ്ടുവന്ന 250 ഗ്രാം കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിയ മലപ്പുറം തിരൂര്‍ താനൂര്‍ തുപ്പായി പറമ്പില്‍ വീട്ടില്‍ സുഹൈല്‍ (31),മമ്മാലി പുരക്കല്‍ വീട്ടില്‍ റഷീദ് (26) എന്നിവരെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന് ടി യും സംഘവും അറസ്റ്റ് ചെയ്തു.പ്രതികളെ ബത്തേരി കോടതി മുമ്പാകെ ഹാജരാക്കി.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ജി ശശികുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം,വിനോദ് ബി.ആര്, േജ്യാതിസ് മാത്യു, അമല്‍ദേവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍