സ്കോള്‍ കേരള ദിനാചരണം നടത്തി
മീനങ്ങാടി:കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംഗ് എജ്യുക്കേഷന്‍ ജില്ലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്കോള്‍ കേരള ദിനാചരണം നടത്തി.മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ദിനാചരണ പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി സാജു ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാര്‍ പി.എ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.ടി.എം. ഹൈറുദ്ദീന്‍,ഡോ.ബാവ കെ.പാലുകുന്ന്,എ.എന്‍.രമേശന്,ഷാജന് ജോസ്,സി.ഇ മുഷ്താഖ് ബാബു എന്നിവര്‍ പ്രസംഗിച്ചു.സ്കോള്‍ കേരള നടത്തിയ ഡി.സി എ. പരീക്ഷയില്‍ റാങ്കു നേടിയ പി.ടി.ജോസിന് ചടങ്ങില്‍ ഉപഹാരം നല്കി.വിദ്യാര്‍ത്ഥികളുടെ വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍