പ്രാപ്പിടിയന്‍ പിടിയില്‍..! അലങ്കാര പ്രാവുകളെ മോഷ്ടിച്ച കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു ;പിടിയിലായത് മുന്‍ ഭവനഭേദന കേസിലെ പ്രതി
പനമരം കരിമ്പുമ്മലിലെ റിനൂസ് പെറ്റ്സ് എന്ന് സ്ഥാപനത്തിലെ പൂട്ടുപൊളിച്ച് അകത്ത് കയറി വിലകൂടിയ എട്ട് അലങ്കാര പ്രാവുകളെ മോഷ്ടിച്ച മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദ്വാരക ചോലോത്ത് യൂനസ് (28) നെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും ഇയ്യാള് കവര്‍ന്നതായി പരാതിയുണ്ട്. ഇന്നലെ രാത്രി മോഷണ ശ്രമത്തിനിടെ യൂനസ് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ സ്കൂട്ടര്‍ പരിസരത്ത് ഉപേക്ഷിച്ചാണ് ഇയ്യാള് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് സ്കൂട്ടര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ യൂനസ് പിടിയിലാകുകയായിരുന്നു. പിടികൂടിയ പ്രാവുകളെ സമീപത്തെ ഉപയോഗമില്ലാത്ത കെട്ടിടത്തിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. യൂനസിനെതിരെ മാനന്തവാടി സ്റ്റേഷനില്‍ ഭവനഭേദനമടക്കം രണ്ട് കേസുകളുള്ളതായി പോലീസ് വ്യക്തമാക്കി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. പനമരം പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഏതാനും ദിവസംമുമ്പ് ഒരുവീട്ടില്‍ നിന്നും പ്രാവുകള്‍ മോഷണം പോയിരുന്നു. എന്നാല്‍ അതിന് പിന്നില്‍ യൂനസാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍