വ്യാപാര സ്ഥപനങ്ങള്‍ തുറക്കാത്ത സംഭവം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: മാത്യു മത്തായി ആതിര
പുല്‍പ്പള്ളി:ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ പുല്‍പ്പള്ളിയില്‍ വ്യാപാര സ്ഥപനങ്ങള്‍ തുറക്കാത്തത് സംബന്ധിച്ച് ചില സംഘടനകള്‍ നടത്തുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യുണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര.ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തയ്യാറായതെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഇന്നലെയും ഇന്നുമായി പുല്‍പ്പള്ളിയിലെ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാന്‍ വ്യാപാരികള്‍ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ സമരസമിതി പ്രവര്‍ത്തകര്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കടകള്‍ അടച്ചതെന്നും പുല്‍പ്പള്ളിയിലെ വ്യാപാര സമുഹത്തിന് എല്ല രാഷ്ട്രീയ കക്ഷികളേട്ടും ഒരേ നിലപാടാണുള്ളതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍