പതഞ്ഞു പൊങ്ങുന്ന പദാര്‍ത്ഥം നാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു ധസോപ്പ് ഓയില്‍ വെള്ളത്തില്‍ കലര്‍ന്നതാണെന്ന് സൂചന പ

ഭൂമിക്കടിയില്‍ നിന്നും സോപ്പു പതപോലെ നുരഞ്ഞു പൊങ്ങുന്ന പത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതോടൊപ്പം ആശങ്കയും ഉളവാക്കുന്നു. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്‌റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന്ന് സമീപം ഇന്നലെ രാത്രിയില്‍ പതഞ്ഞു പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് .പിന്നീട് പതഞ്ഞു പൊങ്ങുന്നത് ശക്തി കൂടി വരികയും പതയുടെ അളവില്‍ ഗണ്യമായ വ്യത്യാസം അനുഭവപ്പെടുകയും ചെയ്തു. നിരവധിയാളുകള്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇന്റര്‍ലോക്കിംഗ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി കലര്‍ന്നുണ്ടായ പ്രതിഭാസമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍