വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും,പണവും മോഷ്ടിച്ചു
പുല്‍പ്പള്ളി: വീട്ടില്‍ ആളില്ലാത്ത സമയത്ത് വീടിന്റെ പിന് വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം.പുല്‍പ്പള്ളി പച്ചിക്കരമുക്ക് പാലനാട്ട് ജോര്‍ജിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് 6 മണിക്കും 9 മണിക്കും ഇടയില്‍ മോഷണം നടന്നത്.വീട്ടില്‍ നിന്നും 3 പവനോളം സ്വര്‍ണവും 30000 രൂപയും മോഷണം പോയതായി വീട്ടുകാര്‍ പറയുന്നു. കൂടാതെ കാറിന്റെയും ബൈക്കിന്റെയും താക്കോലുകളും മോഷ്ടിച്ചിട്ടുണ്ട്.പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ റെജിന കെ ജോസ്,എസ്.ഐ.മണികണ്ഠന് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.പുല്‍പ്പള്ളി ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ പരിസരത്തെ വീടുകളിലൊന്നും ആളുകളില്ലാതിരുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍