സുമനസുകളുടെ സഹായം തേടുന്നു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിമൂന്നാം വര്‍ഡില്‍ താമസിക്കുന്നു വാഴക്കാലയില്‍ ജില്‍സണ്‍ ജോസ് ചികിത്സാ സഹായം തേടുന്നു.മിക്‌സര്‍ മെഷീനില്‍പെട്ട് ജില്‍സണിന്റെ ഇടത് കൈ പൂര്‍ണ്ണമായും മുറിച്ചുമാറ്റേണ്ടിവന്നു.ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .പടിഞ്ഞാറത്തറ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജില്‍സണ്‍ കുടുംബം നോക്കിയിരുന്നത്.ഭാര്യയും ചെറിയ മൂന്ന് കുട്ടികളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനും തുടര്‍ ചികിത്സക്കുമായി പണം സമാഹരിച്ച് നല്‍കുവാന്‍ പടഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് ചെയര്‍മാനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പടിഞ്ഞാറത്തറ ശാഖ:
അക്കൗണ്ട് നമ്പര്‍:3816179129-1
ഐ.എഫ്.എസ്.സി കോഡ്:എസ്.ബി.ഐ.എന്‍ 0017089

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍