വജ്രജൂബിലി ആഘോഷവും യാത്രയയപ്പും
മീനങ്ങാടി:മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷവും,സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ. ഐ.സി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു.കോഴിക്കോട് സദ്ഭാവന ഗ്ലോബല്‍ സ്കൂള്‍ സി.ഇ.ഒ,കെ.ഇ. ഹാരിഷ് മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ ടി.ബാലന്, ഇ പി ശാന്ത എന്നിവരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ എ.ദേവകി ആദരിച്ചു.ദേശീയ സംസ്ഥാന തലങ്ങളിലെ വിവിധ മേളകളിലും, അക്കാദമിക രംഗത്തും മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെയും, അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സി.ഓമന ടീച്ചര്‍ ,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി സാജു, ഉഷാ രാജേന്ദ്രന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്, വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി. അലക്സാണ്ടര്‍, ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ എം.അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പാള്‍ പി.എ.അബ്ദുല്‍ നാസര്‍, കെ.എം.നാരായണന്, ഡോ.ബാവ കെ.പാലുകുന്ന്, പി.സലിന്, പി.എസ്. ജയരാമന്, കെ.അനില്‍ കുമാര്‍, ടി.എം ഹൈറുദ്ദീന്‍, കെ.ടി.ബിനു ,ടി.പി. ഷിജു എന്നിവര്‍ പ്രസംഗിച്ചു.ബ്രഷ് കടിച്ചു പിടിച്ചു ചിത്രം വരയ്ക്കുന്ന ജോയല്‍ കെ.ബിജുവിന്റെ ചിതങ്ങളുടെയും, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം നേടിയ എസ്.അഭിരാമിന്റെ കാര്‍ട്ടൂണുകളുടെയും, പ്രവൃത്തി പരിച മേളയിലെ ഒന്നാം സ്ഥാനക്കാരി കാര്‍ത്തിക എസ്. അരവിന്ദ് ലോഹത്തകിടില്തീര്ത്ത ചിത്രങ്ങളുടെയും പ്രദര്‍ശനവും, ,വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍