താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്ക്.. ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയില്‍ വെച്ചായിരുന്നു അപകടം. ജീപ്പില്‍ ഒരു സ്ത്രീയും കുട്ടിയുമടക്കം നാല് പേര്‍ ഉണ്ടായിരുന്നതായും, ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരാളുടെ നില അല്‍പം ഗുരുതരമാണെന്നും മറ്റുള്ളവരുടെ പരുക്കുകള്‍ സാരമുള്ളതല്ലെന്നും ഇവര്‍ വ്യക്തമാക്കി. കോഴിക്കോട് കൈത പൊയില്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.