മാനിക്കാട് പള്ളി തിരുനാള്‍ നാളെ ആരംഭിക്കും
പുല്‍പ്പള്ളി: സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന കത്തീഡ്രലിന് കീഴില്‍ മാനിക്കാട് സ്ഥാപിതമായിരിക്കുന്ന മോര് മ്ഗൂശേന്മാരുടെ ചാപ്പലില്‍ തിരുനാള്‍ നാളെ(ജനുവരി 5) മുതല്‍ ഏഴാം തീയതി വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.പൗലോസ്കോര് എപ്പിസ്കോപ,ഫാ റെജി പോള്‍ ചവര്‍പ്പനാല്‍,ഫാ.സജി ചൊള്ളാട്ട്,ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ: കെന്നി ജോണ്‍ മാരിയില്‍,ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ: ബേസില്‍ പോള്‍ കരനിലത്ത് എന്നിവര്‍ നേതൃത്വം നല്‍കും.നാളെ വൈകിട്ട് ആറ് മണിക്ക് സന്ധ്യ പ്രാര്‍ത്ഥന, ഗാനശുശ്രുഷ, വചന ശുശ്രുഷ, സമാപന പ്രാര്‍ത്ഥന ജനവരി 6 ന് 4.30 ന് കൊടി ഉയര്‍ത്തല്‍ 6 മണിക്ക് റാസ കത്തിഡ്രലില്‍ നിന്നും ചാപ്പലിലേക്ക് 6.45 ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം ഫാ: ഷൈജന്‍ മറുതല, ആശിര്‍വാദം 8 മണിക്ക് പാച്ചോര്‍നേര്‍ച്ച 8.30 ന് റമ് ശോ കേനോറോ കരോള്‍ ഗാന മല്‍സരം ജനുവരി 7 ന് 7.30 ന് പ്രഭാത പ്രാര്‍ത്ഥന 8.30 ന് വിശുദ്ധ കുര്‍ബ്ബാന ,മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം ഫാം ഷൈജന്‍ മറുതല കാര്‍മ്മികത്വം വഹിക്കും 10.30ന് പ്രദിക്ഷണം, ആശിര്മ്മാദം നേര്‍ച്ചഭക്ഷണം ലേലം കൊടി ഇറക്കല്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ.പൗലോസ്കോര് എപ്പിസ്കോപ് ഫാ. റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ.സജി ചൊള്ളാട്ട് ,ഫാ: ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ: കെന്നി ജോണ്‍ മാരിയില്‍, ഫാ: കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ: ബേസില്‍ പോള്‍ കര നിലത്ത്,എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ എല്‍ദോസ് മടയിക്കല്‍, ജോബി ഷ് എടക്കുഴിയില്, ജിപ്സണ്‍ ജോണ്‍ കള്ളാച്ചിയില്‍ എന്നിവര്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍