വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഹര്‍ത്താല്‍ ദിനത്തില്‍ ഇരുചക്രം വാഹനം മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്പലവയല്‍ പായികൊല്ലി സ്വദേശിയും അമ്പലവയലിലെ സെന്റ് മാര്‍ട്ടിന്‍സ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറുമായ വിപിന്‍ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന അമ്പലവയലി ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എടുക്കുന്നതിന്നായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിപിനെ ആദ്യം അമ്പലവയല്‍ ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.ബാലകൃഷ്ണന്‍ കമല ദമ്പതികളുടെ മകനാണ്.സഹോദരന്‍:വിഷ്ണു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍