വജ്രജൂബിലി ആഘോഷവും അധ്യാപകര്‍ക്ക് യാത്രയയപ്പും
മീനങ്ങാടി : മീനങ്ങാടി ഗവ: ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വജ്രജൂബിലി ആഘോഷവും, സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് സ്കൂള്‍ അങ്കണത്തില്‍ നടക്കും.ദേശീയ സംസ്ഥാന തലങ്ങളില്‍ നടന്ന വിവിധ മേളകളിലും അക്കാദമിക രംഗത്തും മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും ചടങ്ങില്‍ അനുമോദിക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിക്കും.
വിരമിക്കുന്ന അധ്യാപകരായ ടി. ബാലന്, ഇ.പി ശാന്ത എന്നിവരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി ആദരിക്കും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്, ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സി. ഓമന, ഹയര്‍സെക്കണ്ടറി മേഖലാ ഡയറക്ടര്‍ ഗോകുല്‍കൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജി. അലക്സാണ്ടര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഡി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വാസുദേവന്‍, മിനി ജോണ്സണ്, ഗ്രാമപഞ്ചായത് അംഗങ്ങളായ മിനി സാജു, ശോഭനാ സുരേഷ്, പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ നാസര്‍, ഹെഡ്മാസ്റ്റര് കെ.എം. നാരായണന്, കെ.ടി ബിനു, ഡോ. ബാവ.കെ.പാലുകുന്ന്, പി.സലിന്, മേഴ്സി, ടി.എം. ഹൈറുദീന്, പി. എസ്. ജയരാമന്, ടി.പി ഷിജു, കെ.എം.ആമിന എന്നിവര്‍ പ്രസംഗിക്കും. കൈകാലുകളുടെ സ്വതന്ത്രമായ ചലന ശേഷി നഷ്ടപ്പെട്ടതിനാല്‍ ബ്രഷ് കടിച്ചുപിടിച്ചു ചിത്രം വരക്കുന്ന സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി ജോയല്‍ കെ.ബിജുവിന്റെ ചിത്ര പ്രദര്‍ശനവും, വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
1958 ജൂലൈ 17 നാണ് മീനങ്ങാടി ഗവ: ഹൈസ്കൂള്‍ ആരംഭിച്ചത്. നാട്ടുകാര്‍ മുന്‍കൈ എടുത്ത് 1953ല്‍ തുടക്കം കുറിച്ച മീനങ്ങാടി എയ്ഡഡ് യു.പി സ്കൂള്‍ പിന്നീട് സര്‍ക്കാരിന് വിട്ടുനല്‍കുകയും ഹൈസ്കൂളിന്റെ ഭാഗമാക്കുകയും ചെയ്തു. 1997 ലാണ് ഇവിടെ ഹയര്‍ സെക്കണ്ടറി കോഴ്സ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായി സ്കൂള്‍ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞു. ഇതിനായുള്ള കെട്ടിടനിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നു വരുന്നു. അഞ്ചാം തരം മുതല്‍ പ്ലസ്ടു വരെയുള്ള വിവിധ ക്ലാസുകളിലായി 2468 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചു വരുന്നു. സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള, ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്നിങ്ങനെ വിവിധ പാഠ്യേതര മേഖലകളിലും, എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയശതമാനത്തിലും വര്‍ഷങ്ങളായി ജില്ലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥാപനമാണിത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം, ജില്ലയില്‍ ഒന്നാം സ്ഥാനം, കായിക മേളയില്‍ രണ്ടാം സ്ഥാനം, എന്നിവ ഈ അധ്യയന വര്‍ഷത്തെ നേട്ടങ്ങളില്‍ പെടുന്നു. അന്താരാഷ്ട്ര പദവിയിലേക്കുയരുന്നതോടെ ഭൗതിക സൗകര്യങ്ങളുടെ മേഖലയിലും ഏറെ മുന്നേറ്റങ്ങളുണ്ടാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍