സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
പുല്‍പ്പള്ളി:പട്ടാണിക്കൂപ്പ് നാഷണല്‍ ലൈബ്രറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും അഖില വയനാട് െ്രെപസ് മണി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു.ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഹൈദ്രോസ് മാസ്റ്റര്‍, സംസ്ഥാന പോലീസ് അവാര്‍ഡ് ലഭിച്ച സിഐ അബ്ദുള്‍ കരീം,നാഷണല്‍ ലൈബ്രറി മുന്‍ ഭാരവാഹികളെയും ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ ആച്ചിക്കുളത്ത് അധ്യക്ഷത വഹിച്ചുപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, എ.എല്‍. പ്രഭാകരന്, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാല്‍, ബൈജു തേക്കുംകാട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഡി. സജി, മേഴ്സി ബെന്നി, പി.കെ. സുരേഷ്, ജോസ് കുന്നത്ത്, എം.സി. തങ്കച്ചന്, പി.എസ്. സലിം എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍