മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ കാണാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെത്തി
പുല്‍പ്പള്ളി: മഴക്കെടുതിമൂലം കൃഷി നാശമുണ്ടായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്സാണ്ടറിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി കൃഷി ഭവന് മുന്നില്‍ കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നാശനഷ്ടമുണ്ടായ ഇരിപ്പൂട്, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലെ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ അയ്യായിരത്തോളം കര്‍ഷകരാണ് കൃഷി നാശ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കൃഷി ഭവനില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്കി. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്, തോമസ് പാഴുക്കാല, ബിജു പുലക്കുടി, ജാന്‍സി ജോസഫ്, പി.പി. സെബാസ്റ്റന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍