എസ്.പി.സി ക്യാമ്പ് സമാപിച്ചു.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന മൂന്ന് ദിവസത്തെ സ്റ്റുഡന്റ് പോലീസ് ക്യാമ്പ് സമാപിച്ചു.സമാപനസമ്മേളനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഊട്ടി ഉറപ്പിച്ചുള്ള സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറക്ക് നേര്‍വഴി കാണിച്ചുകൊടുക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി എസ് എച്ച് ഒ റെജീന കെ ജോസ്, സ്കൂള്‍ മാനേജര്‍ കെ. ആര്. ജയറാം, ഹെഡ്മിസ്ട്രസ് റാണി വര്‍ഗീസ്, പ്രവീണ്‍ ജേക്കബ്ബ്, അജിത്ത് കുമാര്‍, ജോബീന, എ ഡി ബിന്ദു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍