സി.കെ രാഘവന്റെ പ്രവൃത്തനങ്ങള്‍ മാതൃകാപരം: ഒ.ആര് കേളു എം.എല്‍.എ
പുല്‍പ്പള്ളി:വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി.കെ രാഘവന്റെ പ്രവൃത്തനങ്ങള്‍ പുതുതലമുറക്ക് മാതൃകയാണെന്ന് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്.കേളു.നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പിന്നോക്ക പ്രദേശമായ കളനാടിക്കൊല്ലിയില്‍ ജയശ്രീ സ്കൂളിന്റെ പ്രവൃത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം വളരെ വലുതാണ്.ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും വെളിച്ചം ഉള്‍ക്കൊണ്ട് കര്‍ഷകരും ദരിദ്രരും ആദിവാസികളും അടങ്ങുന്ന പാവപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് അദ്ദേഹം പരിശ്രമിച്ചതെന്നും എം.എല്‍.എ പറഞ്ഞു. ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ഇരുപത്തിനാലാമത് സി.കെ രാഘവന് അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവിതരണം, സര്‍വ്വമത പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന എന്നിവ ഇതോടനുബന്ധിച്ച് നടത്തി. പി ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാര്‍, പുല്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ബി. ശിവന്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ഫ്രാന്‍സിസ് കല്‍പ്പറ്റ, കെ. ആര്. ജയറാം, പി. കെ. റെജി, ഡോ. ജി ഹരിപ്രകാശ്, കെ. റാണി വര്‍ഗീസ്, കെ. പി. ഗോവിന്ദന്‍കുട്ടി, എന്‍. എന്‍. ചന്ദ്രബാബു, പി. ബി ഹരിദാസ്, കുമാരി ഗായത്രി സുരേഷ്, കെ. ആര്. ജയരാജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍