നിര്‍ഭയ ദിനാചരണം നടത്തി
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണയൂണിറ്റിന്റെയും കേരള മഹിളാ സമക്യ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ നിര്‍ഭയ ദിനാചരണം സബ് ജഡ്ജി കെ.പി. സുനിത ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ കെ.എച്ച്.ലെജീന അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത്ത്, എസ്.എസ്.എ. പ്രൊജക്ട് ഓഫീസര്‍ ബാബുരാജ്, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ മജേഷ് രാമന്, സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ സിതാര എം ചാക്കോ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സബ് കളക്ടര്‍ എന്‍.എസ്. കെ .ഉമേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബേബി ലത അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് മുഖ്യപ്രഭാഷണം നടത്തി. വി.ആര്. രമ, വൈശാഖ് എം.ചാക്കോ, കെ.ശോഭന എന്നിവര്‍ സംസാരിച്ചു. നിര്‍ഭയ ദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന കലാകായിക മല്‍സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനദാനം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍