റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു;ഒരാള്‍ക്ക് ഗുരുതര പരുക്ക് ; ആറോളം പേര്‍ക്ക് നിസാര പരുക്കെന്ന് സൂചന

പനമരം പാലത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. ആറോളം പേര്‍ക്ക് നിസാര പരുക്കേറ്റതായി റിപ്പോര്‍ട്ട്. മലപ്പുറം ചെമ്മാട് സ്വദേശിയായ മുഹമ്മദ് ഷാഹിദിനാണ് ഗുരുതര പരുക്കേറ്റത്. കൂടാതെ സഹയാത്രികനായ നിഷാദ്, ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയടക്കമുള്ള മറ്റ് യാത്രികര്‍ എന്നിവര്‍ക്ക് പരുക്കേറ്റതായാണ് സൂചനകളുള്ളത്. ഇതില്‍ ഗുരുതര പരുക്കേറ്റ ഷാഹിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ക്രേറ്റ കാ റിലിടിച്ചത്. കാറിന് സമീപത്തായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഷാഹിദിനും, നിഷാദിനുമാണ് പരുക്ക്. കാറിലുണ്ടായിരുന്ന സ്ത്രീക്കും, ഇന്നോവയിലുണ്ടായിരുന്നവര്‍ക്കും നിസാര പരുക്കേറ്റതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍