പുതുതലമുറ സേവനങ്ങള്‍ ഉപഭോക്താക്കളെ പരിചയപ്പെടുത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍; കെഎസ്ഈബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ സര്‍വ്വേ പുരോഗമിക്കുന്നു

കല്‍പ്പറ്റ:ഉപഭോക്താക്കള്‍ക്കു ലഭ്യമായ പുതുതലമുറ സേവനങ്ങളായ സൗര, ഫിലമെന്റ് രഹിതകേരളം, ദ്യുതി 2021,ട്രാന്‍സ്ഗ്രിഡ്2.0,ഇ സേഫ് തുടങ്ങിയവ പരിചയപ്പെടുത്താനും വൈദ്യുതിമേഖലയില്‍ സമൂലമായ മാറ്റം ഉദ്ദേശിച്ചുള്ള പദ്ധതികളെകുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും കെ.എസ്ഇ ബി ഓഫീസര്‍മാരുടെ സംഘടനയായ കെ.എസ് .ഇ. ബി ഓഫിസേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന തലത്തില്‍ എല്ലാ സെക്ഷന്‍ പരിധിയിലുമുള്ള ഉപഭോക്താക്കളെ നേരിട്ടു കണ്ട് നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വെ പുരോഗമിക്കുന്നു. അതോടൊപ്പം തന്നെ ജനദ്രോഹകരമായ വൈദ്യുതി നിയമ ഭേദഗതിയിലൂടെ ജനങ്ങള്‍ നേരിടാന്‍ പോകുന്ന ബുദ്ധിമുട്ടുകളും സംവാദ വിഷയമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ വൈദ്യുതിമേഖലയുടെ സമഗ്രവികസനം മുന്നില്‍കണ്ടുള്ള 5 പദ്ധതികള്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജ കേരള മിഷന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം മെഗാവാട്ട് സൗര വൈദ്യുതി ലക്ഷ്യമിടുന്ന 'സൗര', എല്‍ഇഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായി ഫിലമെന്റ് രഹിതകേരളം ,വൈദ്യുതി വിതരണശൃംഗല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുള്ള ദ്യുതി2021, പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള ട്രാന്‍സ്ഗ്രിഡ് 2.0, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഇസേഫ് എന്നീ പദ്ധതികളാണ് ഊര്‍ജ്ജകേരള മിഷനിലുള്ളത് . വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടും. ഇത്തരം പദ്ധതികളെപറ്റി ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
വൈദ്യുത മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും ജനങ്ങള്‍ക്കു ലോക നിലവാരത്തിലുള്ള സേവനം ഉറപ്പുവരുത്താനും സഹായകമാവുന്ന പദ്ധതികളാണ് ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി നടപ്പില്‍വരുന്നത് . ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ കെഎസ്ഈബിക്ക് 823 കോടിയുടെ നഷ്ടമാണണ്ടായത്.. വലിയ 5 ജലവൈദ്യുതനിലയങ്ങളും 7 ചെറിയ നിലയങ്ങളും പൂര്‍ണ്ണമായും തകരാറിലായി . 50സബ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു. 22 സബ് സ്‌റ്റേഷനുകളും ആയിരത്തിലധികം ട്രാന്‍സ്‌ഫോര്‍മറുകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. പതിനായിരത്തിലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ്‌ചെയ്തു.. 30000 പോസ്റ്റുകള്‍, 3500 കി.മിലൈനുകള്‍, 5 ലക്ഷം സിംഗിള്‍ ഫെയ്‌സ് മീറ്ററുകള്‍, 1 ലക്ഷം 3 ഫേസ് മീറ്ററുകള്‍ എന്നിവ കേടായി. എന്നാല്‍ രാജ്യത്തിനു തന്നെമാതൃക ആയി മിഷന്‍ റീകണക്ട് എന്ന ആക്ഷന്‍ പ്ലാനിലൂടെ യുദ്ധ കാലാടിസ്ഥാനത്തില്‍ 11 ദിവസത്തിനകം സപ്ലൈ നിലനിര്‍ത്താന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് അസോസിയേഷന്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ പോകുന്ന വൈദ്യുതി നിയമഭേദഗതിബില്‍ നിയമമായാല്‍ വൈദ്യുതചാര്‍ജ് സാധാരണക്കാരനു താങ്ങാനാവാത്ത വിധത്തില്‍ കുതിച്ചുയരും. 'വൈദ്യുത വിതരണ മേഖലയെ പല കമ്പനികളായി വിഭജിക്കും.രാജ്യത്ത് 40 കോടിയോളം ജനങ്ങള്‍ക്ക് ഇനിയും വൈദ്യുതി ലഭ്യമായിട്ടില്ലാത്ത അവസ്ഥയില്‍ ഈ ഭേദഗതി ബില്‍ മൂലധനതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിമാത്രമാണെന്നും കെഎസ്ഈബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസ്താവിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍