മിനിലോറിയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക് ;അപകട സമയം ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയില്‍

കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന് സമീപം ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ജീപ്പ് ഡ്രൈവര്‍ അരീക്കോട് ചുണ്ടത്താംപൊയില്‍ പ്രസാദ് (40) നാണ് പരുക്കേറ്റത്. ഇയ്യാള്‍ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകട സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. രണ്ട് വാഹനങ്ങള്‍ക്കും സാരമായ നാശ നഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും മിനിലോറിയിലെ െ്രെഡവര്‍ പരുക്ക് പറ്റാതെ രക്ഷപ്പെടുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് റോഡില്‍ ഡീസലും മറ്റും പരന്നൊഴുകിയത് ആശങ്കക്കിടയാക്കിയെങ്കിലും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സെത്തി റോഡില്‍ വെള്ളമൊഴിച്ച് ഡീസല്‍ നീക്കം ചെയ്യുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍