ഫുട്ബോള്‍ മേള സമാപിച്ചു
പുല്‍പ്പള്ളി:സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വിജയാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രാണ്ടില്‍ 3 ദിവസമായി നടന്ന അഖില വയനാട് ഇലവന്‍സ് ഫുട്ബോള്‍ മേളയില്‍ ടി.എസ്.എ.മിനങ്ങാടി, ടി.എസ് എ ജുനിയര്‍ മീനങ്ങാടിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.വിജയികള്‍ക്ക് സ്പോര്‍ട്സ് അക്കാദമി ഏര്‍പ്പെടുത്തിയ 10001 രൂപയും രാജു മാത്യു മെമ്മോറിയല്‍ ട്രോഫിയും കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രാഹം നല്കി. സമാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു.വി.എം.ജോണ്സണ്, ജോണ്സണ് വര്‍ഗീസ്, അനില്‍കുമാര്‍, സി.പി സജി, തോമസ് തൊട്ടിയില്‍,ബാബു വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍