ഗൃഹപ്രവേശനം നടത്തി
പനമരം :എയ്ഡ് ഇന്‍ഡ്യയുടെ ഭവന പദ്ധതിയായ യുറേക്കാ ഹോംസ് പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്കിയ കേരളത്തിലെ ആദ്യത്തെ വീടിന്റെ ഗൃഹ പ്രവേശന ഉദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്. നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന്, വൈസ് പ്രസിഡണ്ട് എം.മോഹനന്,ഫാ.മൈക്കിള്‍ മാലിയില്‍, എയ്ഡ് ഇന്‍ഡ്യാ വയനാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ ബേസില്‍ സൈമണ്‍ മാലിയില്‍, സി.സുബ്രഹ്മണ്യന്. എ.സെന്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 450 സ്ക്വയര്‍ ഫീറ്റുള്ള കോണ്‍ക്രീറ്റ് വീടാണ് പനമരം നീരീട്ടാടി പൊയില്‍ മൈലക്കുഴി വിനോദിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയത്. പ്രളയ ബാധീത സമയത്ത് വയനാട്ടില്‍ ഇരുപത് ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എയ്ഡ് ഇന്‍ഡ്യാ നിര്‍വഹിച്ചിരുന്നു. വയനാട്ടിലും തൃശ്ശൂരിലുമായി പത്ത് വീടുകളുടെ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിയ്ക്കുക്കുന്നു പൊതു വിദ്യാലയങ്ങളുടെ നവീകരണം, വീടുകളുടെ നവീകരണം എന്നിവയും വയനാട്ടില്‍ എയ്ഡ് ഇന്‍ഡ്യാ വയനാട്ടില്‍ നടത്തിവരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍