പണം വെച്ച് ചീട്ടുകളി ;അഞ്ച് പേര് പിടിയില്‍ ; 23000 രൂപയോളം പിടികൂടി
പനമരം പോലീസ് സ്റ്റേഷന് പരിധിയിലെ നടവയല്‍ ചിറ്റാലൂര്കുന്നിലെ ചായക്കട കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ചിരുന്ന അഞ്ചംഗ സംഘത്തെ പനമരം എസ്.ഐ രാംകുമാറും സംഘവും അറസ്റ്റ് ചെയ്തു. നടവയല്‍ സ്വദേശികളായ തൊട്ടിയില്‍ ടി പി ജോസഫ് (47), കാക്കാട്ടുപാറയില് കെ.എന്‍ ഷിബു (35), നെടിയേക്കല് എന്‍.ആര് രാജേഷ് (30), അമ്പിട്ടന്‍ പറമ്പില്‍ ഏ.ആര് രാജു ( 58) , അഞ്ചു കുന്ന് പാറപ്പുറം കെ പ്രീജിത്ത് (36) എന്നിവരാണ് അറസ്റ്റിലായത്. സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഒമ്പതരയോടെ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി പിടികൂടിയത്. ഇവരില്‍ നിന്നും 22,776 രൂപയും കണ്ടെടുത്തു. സി പി ഒ മാരായ വിനോയി, രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍