രോഗീ ബന്ധു സ്നേഹ സംഗമം നടത്തി
പനമരം:സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ പനമരം പഞ്ചായത്തിലെ കിടപ്പു രോഗികളുടെ സ്നേഹ സംഗമം നടത്തി. പനമരം ക്രസന്റ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സെല്‍ സബ് ജഡ്ജ് കെ.പി സുനിത മുഖ്യ അതിധിയായിരുന്നു. ഗവ :പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് അസൈനാര്‍ വെള്ളേരി അധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഭാഗമായി ക്രസന്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.ജില്ലാ പഞ്ചായത്ത്: പ്രസിഡന്റ് കെബിനസീമ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, വൈസ് പ്രസി. കുഞ്ഞായി ശ തുടങ്ങിയവര്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സ്വന്തന സന്ദേശം നല്കി. രോഗികളുടെ സഞ്ചാരസ്വാതന്ത്രത്തിന് ആവശ്യമായ യാത്രാ വാഹനം കടന്ന് പോകുന്നതിന് റോഡ് സൗകര്യം ഒരുക്കിത്തരണമെന്ന് രോഗികള്‍ ജില്ലാ സബ് ജഡ്ജിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍