ജൈവ പച്ചക്കറി തോട്ടവുമായി വിദ്യാര്‍ത്ഥികള്‍
പുല്‍പ്പളളി: കീടനാശിനി രഹിത പച്ചക്കറികള്‍ വിട്ടുമുറ്റത്ത് കൃഷി ചെയ്ത് ഭക്ഷ്യയോഗ്യമാക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശശിമല ഗവ.യു.പി സ്കൂളിലും പരിസര പ്രദേശത്തെ വിടുകളിലും ഹരിതം ജൈവകൃഷി അടുക്കളത്തോട്ടം പദ്ധതിയ്ക്ക് തുടക്കമായി.നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള സ്പതദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അടുക്കളതോട്ടം പദ്ധതി ആരംഭിച്ചത്.15 ഓളം ഇനങ്ങളില്‍ പെട്ട പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന കീടനാശിനി നിറഞ്ഞ പച്ചക്കറികള്‍ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്ന സ ദേശത്തിന്റെ ഭാഗമായായിരുന്നു പച്ചക്കറിക്കൃഷിയക്ക് തുടക്കം കുറിച്ചത് ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഗ്രാമവികസനം ലിംഗസമത്വ ബോധവല്‍ക്കരണം; അക്ഷര ദിപം തുറന്ന വായനശാല, കലാ സംസകാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസി സണ്‍ ഗിരിജാ കൃഷ്ണന് ഉല്‍ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്തംഗം റഷിദ പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു സ്കൂള്‍ മാനേജര്‍ അഡ്വ.പി.സി.ചിത്ര ,പ്രിന്‍സിപ്പാള്‍ ടി.സന്തോഷ്,പ്രാഗ്രാം ഓഫിസര്‍ എം.വൈ നിഷ, വി.എം പൗലോസ്, കെ.വി ജോബി, ബിന്ദു സോജന്, കെ.ജെ.റോസിലി, കെ. ഡി ബിജു' അലിന, മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍