ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം:മൈത്രീ ഗ്രാമം റസിഡന്റ്സ് അസോസിയേഷന്
മീനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മീനങ്ങാടി ഹൈസ്കൂള്‍ പരിസരത്തെ മൈത്രീ ഗ്രാമം റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.വിദ്യാര്‍ഥികള്‍ക്കു പോലും ലഹരി വസ്തുക്കള്‍ എത്തിച്ചു നല്കുന്ന സംഘങ്ങള്‍ പെരുകി വരുന്നത് ഉത്കണ്ഠാജനകമാണ്. കെ. നൂര്ജഹാന് ടീച്ചര്‍ അധ്യക്ഷത വഹിച്ചു.തോമസ് തെക്കേവീട്ടില്‍, വി.എച്ച്. ഇല്യാസ് അക്ബര്‍, കെ.പി.രഘ്നേഷ്, കെ.എന്‍.ഷാബു, കെ.എസ്.സജീഷ്, എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി കെ.എം.സജി. (പ്രസി), എസ്.ശിവകല, കെ. നിസാര്‍ (വൈസ്. പ്രസി) വി.പി.ഷാജി, (സെക്ര.) എം.എന്‍. മനു, ആരോമല്‍ ജെ. ചന്ദ്ര (ജോ. സെക്ര), ഡോ.ബാവ.കെ.പാലുകുന്ന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍