ഭര്‍തൃമതിയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി;ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
പുല്‍പ്പള്ളി കളനാടിക്കൊല്ലി വരിപ്പാകുന്നേല് വിജയന്റെ മകളും, കുന്ദമംഗലം സ്വദേശി ഷിജിത്തിന്റെ ഭാര്യയുമായ ദിവ്യ (24)യുടെ മൃതദേഹമാണ് വീടിന് സമീപത്തെ കിണറില്‍ നിന്നും കണ്ടെത്തിയത്.വിവാഹിതയായ ദിവ്യ ഒരാഴ്ച മുമ്പാണ് കുന്നമംഗലത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്നും വീട്ടിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് വൈകുന്നേരത്തോടെ ദിവ്യയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കിണറിനു സമീപത്ത് ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് കിണ്ണറ്റില്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍