ബൈരഗുപ്പയില് ആദിവാസി യുവാവിനെ വന്യമൃഗം കൊന്നുതിന്നു
രാജീവ് ഗാന്ധി നാഷണല്‍പാര്‍ക്കില്‍ ഉള്‍പ്പെട്ട ബൈരഗുപ്പ വനമേഖലയിലെ മാനിമൂലാടി ആദിവാസി കോളനിയിലെ ദാസന്റെ മകന് മധു (സെമീര്‍ 30) വിനെയാണ് വന്യമൃഗം ആക്രമിച്ച് കൊന്നശേഷം ഭക്ഷിച്ചത്. ഇന്നലെ മുതല്‍ കാണാതായ മധുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ തലയടക്കമുള്ള ഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലാണുള്ളത്. കുടുവയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വനപാലകരും പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഭാഗ്യയാണ് മധുവിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍