വിദ്യാര്ത്ഥികളടക്കുള്ളവര്ക്ക് പാന്‍മസാല വില്‍ക്കുന്ന യുവാക്കള്‍ പിടിയില്‍
ബത്തേരി ടൗണിലും പരിസര പ്രദേശങ്ങളിലും ഹാന്‍സും മറ്റു പാന്‍മസാല ഉത്പ്പന്നങ്ങളും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തിവന്നിരുന്ന ബത്തേരി മൂപ്പന്റെ പറമ്പത്ത് വീട്ടില്‍ ഇസ്ഹാക്ക് (32),കുപ്പാടി ആലുങ്കല്‍ വീട്ടില്‍ എ.എ മുജീബ് (34) എന്നിവരെ ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. ഇസ്ഹാക്കിനെ ബത്തേരി പഴയ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ വെച്ചും,മുജീബിനെ മൂലങ്കാവിലെ കടയില്‍ വച്ചുമാണ് പിടികൂടിയത്. ഇരുവരുടെയും കടകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പാന്‍ മസാല ഉത്പ്പന്നങ്ങളും പിടികൂടി.പ്രതികള്‍ക്കെതിരെ കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ ഇതിനു മുമ്പും സമാന കേസുകള്‍ നിലവിലുണ്ട്. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ജി.ശശികുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ജി അമല്‍ദേവ് , എം. എ രഘു, അനീഷ് എ.എസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍