മുളകൊണ്ട് പേന നിര്‍മ്മാണവുമായി ജയശ്രീ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി: പ്രകൃതിക്ക് ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന ടണ്‍കണക്കിന് പ്ലാസ്റ്റിക് പേനകള്‍ മാറ്റി നിര്‍ത്തുന്നതിനായി മുളയില്‍ നിന്നും പേന ഉണ്ടാക്കുന്ന രീതി പരിശീലിപ്പിച്ചുകൊണ്ട് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ് വിദ്യാര്‍ത്ഥികള്‍.മുന്ന് ദിവസങ്ങളിലായി നടത്തിയ പേന നിര്‍മ്മാണ പരിശീലന ശില്‍പ്പശാല പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയതു.സ്കൂളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ മുളകൊണ്ടുള്ള പേന ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൗട്ട് & ഗൈഡ് വിദ്യാര്‍ത്ഥികള്‍. കെ.ആര്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.ത്രിദീപ്കുമാര്‍,കെ.ആര്.ജയരാജ് ,സുമയ്യാ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍