എസ്.പി.സി അവധിക്കാല ശില്‍പ്പശാല ആരംഭിച്ചു
മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിന ക്രിസ്തുമസ് അവധിക്കാല ശില്‍പ്പശാല സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ പതാക ഉയര്‍ത്തി. മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി പളനി ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സി.ഓമന ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര് കെ.എം.നാരായണന്, ടി.എം. ഹൈറുദ്ദീന്‍, മിനി സാജു, കെ.ടി.ബിനു, റജീന ബക്കര്‍, ടി.മഹേഷ് കുമാര്‍, ടി.എം. സഫിയ, കെ.പി സുരേഷ്, ടി.പി ഷിജു, സലിന് പാലാ, കെ.എസ് മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും,ആരോഗ്യ പരിസ്ഥിതി അവബോധത്തിനും ഊന്നല്‍ നല്‍കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍