മെഗാ സൈക്ലത്തോണ്‍ നടത്തി
സുല്‍ത്താന്‍ ബത്തേരി:വയനാട് ജില്ലാ സൈക്ലിംങ് അസോസിയേഷന്റേയും, മക് ലോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റേയും നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയുടേയും, ഇഖ്റ ഹോസ്പ്പിറ്റലിന്റേയും, സൈക്കിള്‍ ബഡിസിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ മെഗാ സൈക്ലത്തോണ്‍ നടത്തി. ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു.സൈക്ലിംങ് ആരോഗ്യത്തിനും പ്രകൃതി സംരക്ഷണത്തിനും എന്ന സന്ദേശം ഉയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്.ബത്തേരി മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നാരംഭിച്ച് വില്‍ട്ടണ്‍ ഹോട്ടലില്‍ സമാപിച്ചു. റാലിയില്‍ 150ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍.സാബു അദ്ധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന് സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു.നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ.സഹദേവന് മുഖ്യ പ്രഭാഷണം നടത്തി.ഡോ.അസ്ഹറുദ്ധീന് ബോധവത്കരണ ക്ലാസ് നടത്തി.സലിം കടവന്‍, ഷിജിത്ത് ദാമു, സത്താര്‍ വില്‍ട്ടണ്‍ ,അനൂപ് എ., സാജിദ് .എന്‍.സി, മിഥുന്വര്ഗീസ്, രൂപേഷ് കെ ഡേവിഡ്, സോളമന്എല്.എ, ലൂക്കോ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍