എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കമായി
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് എന്‍.എസ്.എസ് വിഭാഗത്തിന്റെ സപ്തദിന ക്യാമ്പ് നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വയനാട് ജില്ലാ സബ് ജഡ്ജി കെ.പി. സുനിത ഉദ്ഘാടനം ചെയ്തു. പുനര്‍ജനി എന്ന പേരില്‍ ഡിസംബര്‍ 21 മുതല്‍ 28 വരെ നടക്കുന്ന ക്യാമ്പില്‍ എണ്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മേരി ഐമനചിറ അധ്യക്ഷയായിരുന്നു.പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എ.ഒ. റോയ്, സെന്തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, പി ടി എ പ്രസിഡന്റ് വില്‍സന്റ് ചേരവേലില്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു ഇരട്ടമുണ്ടക്കല്‍ എന്‍എസ്എസ് ഓഫീസര്‍ സ്മിതാ ചാക്കോ, നിത ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍