ഡ്രൈവറുടെ മനസാന്നിധ്യം ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ച് നിര്‍ത്തി; ഒഴിവായത് വന്‍ അപകടം

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പുറപ്പെട്ട കല്‍പ്പറ്റ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സിനാണ് യാത്രാമധ്യേ ബ്രേക്ക് നഷ്ടപ്പെട്ടത്. പ്രളയത്തില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണപ്രവൃത്തി നടന്നുവരുന്ന തോണിച്ചാല്‍ ഇറക്കത്തില്‍ വെച്ചാണ് നിറയെ യാത്രികരുമായി പോകുകയായിരുന്ന ബസ്സിന്റെ ബ്രേക് നഷ്ടപ്പെട്ടത്. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും മനസാന്നിധ്യം കൈവിടാതെ കാര്യമ്പാടി സ്വദേശിയായ ഡ്രൈവര്‍ എംഎം വിജയന്‍ ബസ് റോഡരികിലെ മതിലിലിടിച്ച് നിര്‍ത്തുകയായിരുന്നു. എതിരെ വരികയായിരുന്ന വാഹനങ്ങളെ ശ്രദ്ധയോടെ വെട്ടിച്ച് ഒഴിവാക്കിയശേഷമായിരുന്നു അദ്ദേഹത്തിന്റെ സമയോചിത പ്രവൃത്തി.ഇറക്കമെത്തുന്നതിന് തൊട്ടുമുമ്പായി ബസ്സിന്റെ അടിഭാഗത്ത് നിന്നും എയര്‍ ഒഴിവായിപോകുന്നതുപോലെയുള്ള ശബ്ദം കേട്ടതായി യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടകാര്യം യാത്രക്കാര്‍ അറിയുകയായിരുന്നു. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും മനസാന്നിധ്യം കൈവിടാതെ വിജയന്‍ സ്റ്റീയറിംഗ് നിയന്ത്രിക്കുകയും എതിരെ വന്ന വാഹനങ്ങളില്‍ നിന്നും സമര്‍ത്ഥമായി വെട്ടിച്ച ശേഷം താനിരിക്കുന്ന െ്രെഡവര്‍ സീറ്റുള്‍പ്പെടുന്ന ഭാഗം മണ്‍തിട്ടയിലേക്ക് ഇടിച്ചിറക്കുകയുമായിരുന്നു. ബസ്സല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നൂവെങ്കിലും ആര്‍ക്കും തന്നെ പരുക്കൊന്നുമില്ല. നിരന്തരം വാഹനങ്ങള്‍ കടന്നു പോകുന്ന മാനന്തവാടികല്‍പ്പറ്റ റൂട്ടായതിനാല്‍തന്നെ െ്രെഡവറുടെ മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് വന്‍ അപകടം ഒഴിവായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍