സ്വയംതൊഴില്‍ മേള നടത്തി
സ്വയംതൊഴില്‍ പ്രോത്സാഹനത്തിനും സംരംഭങ്ങളുടെ പ്രചാരണത്തിനുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംരംഭ ശില്‍പ്പശാലയും സ്വയം തൊഴില്‍ മേളയും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്രൈറ്റ് സ്കൂള്‍ എക്സലന്‍സിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി മേള ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്. രവികുമാര്‍ അധ്യക്ഷത വഹിച്ചു. പുതു സംരംഭങ്ങള്‍ക്ക് ബാങ്കിങ് പിന്തുണ എന്ന വിഷയത്തില്‍ കാനറ ബാങ്ക് മാനേജരും ബ്ലോക്ക്തല ബാങ്കിങ് കമ്മിറ്റി കോര്‍ഡിനേറ്ററുമായ ജെ. അനില്‍കുമാറും വിജയകരമായ സംരംഭങ്ങള്‍ വായനാടിന്റെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം കോര്‍ഡിനേറ്റര്‍ ആല്ബിന് ജോണും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നുള്ള സംരംഭ പദ്ധതികള്‍ എന്ന വിഷയത്തില്‍ ടി. അബ്ദുള്‍ റഷീദും ക്ലാസ്സെടുത്തു.ബ്രൈറ്റ് സ്കൂള്‍ പ്രതിനിധി കെ. ഇബ്രാഹിം, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബിജു അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. സി.ആര്. പ്രസാദ്, എം.വി. സജീവ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍