ക്രിസ്തുമസ് സന്ദേശ റാലി നടത്തി.
പെരിക്കല്ലൂര്‍ ജി.എച്ച്.എസ് സ്ക്കൂളിലെ കുട്ടികളും, അദ്ധ്യാപകരും, പി.ടി.എയും സംയുക്തമായി പെരിക്കല്ലൂര്‍ ടൗണിലേക്ക് ക്രിസ്തുമസ് സന്ദേശ റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായ മാലാഖമാരും, ക്രിസ്തുമസ് പാപ്പയും വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരന്നു.കടകള്‍ കയറിയിറങ്ങി വിദ്യാര്‍ത്ഥികല്‍ സന്ദേശം കൈമാറുകയും,ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.ടൗണില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ കുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി.പി.ടി.എ. പ്രസിഡണ്ട് എന്‍.ടി മത്തച്ചന്,ഹെഡ്മാസ്റ്റര് ബാലനാരായണന്‍ കെ.എം,വിജയകുമാര്‍ പി.ന്,സന്തോഷ് പി.ആര്, സണ്ണി തോമസ്,ഷിബു പി.യു എന്നിവര്‍ നേത്യത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍