ഗ്രാന്‍ഡ് പേരന്റ്സ് സംഗമം നടത്തി
പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യു.പി സ്കൂളില്‍ സ്നേഹസ്പര്‍ശം 2018 എന്ന പേരില്‍ ഗ്രാന്‍ഡ് പേരന്റ്സ് സംഗമം നടത്തി.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.ഇല്ലായ്മയില്‍ സ്നേഹവും വാത്സല്യവും പങ്കുവെച്ച് മഹാമാരികളേയും പട്ടിണിയേയും കാട്ടുമൃഗങ്ങളെയും അതിജീവിച്ച പിതാമഹന്മാരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ബത്തേരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് മുഖ്യസന്ദേശം നല്കി. വികാരി ജനറാള്‍ മോണ്‍. തോമസ് കാഞ്ഞിരമുകളില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മനേജര്‍ ഫാ. വര്‍ഗീസ് പുളിക്കല്‍, വിജയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ചിത്ര, ഹെഡ്മാസ്റ്റര് സിസ്റ്റര്‍ കുസുമം, ഗ്രാമപ്പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്, പിടിഎ പ്രസിഡന്റ് എല്‍ദോസ്, മദര്‍ പിടിഎ പ്രസിഡന്റ് റയ്ഹാനത്ത്, സ്റ്റാഫ് സെക്രട്ടറി ജെയിംസ് തേവലത്തില്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍