റിസോര്‍ട്ടില്‍ നടന്നത് കൊലപാതകം..! ;കൊല്ലപ്പെട്ടത് റിസോര്‍ട്ട് നടത്തിപ്പിനെടുത്ത നെബു വിന്‍സെന്റ്
പുളിയാര്‍മല വിസ്പറിംഗ് വുഡ്‌സ് റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ശരീരത്തില്‍ കുത്തേറ്റമുറിവുകളുള്ളതായും ഇന്നലെ രാത്രി കൂടെയുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പോലീസ്. കൊല്ലപ്പെട്ട നെബുവിന്‍സെന്റ് ജില്ലയിലെ ടൂറിസം രംഗത്തെ സജീവ സാന്നിധ്യം. വയനാട് ടൂറിസം അസോസിയേഷന്‍ സെക്രട്ടറിയും, ബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമയുമാണ് നെബു വിന്‍സെന്റ്. പുളിയാര്‍മലയിലെ റിസോര്‍ട്ട് ലീസിനെടുത്ത് നവീകരണപ്രവര്‍ത്തികള്‍ നടത്തി തുറക്കാനിരിക്കെയാണ് കൊലപാതകം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍