റിസോര്‍ട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കല്‍പ്പറ്റ പുളിയാര്‍മല യിലെ വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിലാണ് മധ്യവയസ്‌കന്റെ രക്തത്തില്‍ കുളിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സന്റ് സാമുവല്‍ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെടുന്നത്. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. .പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍