വനിതാ മതിലില്‍ വിദ്യാര്‍ത്ഥിനികളെ അണി നിരത്തും: എസ്.എഫ്.ഐ
പുല്‍പ്പള്ളി:ജനുവരി ഒന്നാം തീയതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്കുന്ന വനിതാ മതിലില്‍ വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിക്കുമെന്ന് എസ്.എഫ്.ഐ പഴശ്ശിരാജാ കോളേജ് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കക്ഷി രാഷ്ട്രീയത്തിന് അതീതമായി നവോത്ഥാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അണിനിരക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ രാഷ്ട്രീയ ഭേദമന്യേ തയ്യാറാകുന്നുണ്ട്.ക്യാമ്പസ്സില്‍ നിന്നും നൂറു കണക്കിന് വിദ്യാര്‍ത്ഥിനികളെ പരിപാടിയില്‍ അണിനിരത്തും.ക്യാമ്പസ്സുകള്‍ ലഹരി വിമുക്തമാക്കണമെന്നും പ്രമേയം അവതരിപ്പിച്ചു.സമ്മേളനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു.മിഥുന് കൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജിഷ്ണു ഷാജി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ്ഷാഫി,അലീനാ ജോയി,എല്‍ദോസ് മത്തായി തുടങ്ങിയവര്‍ സംസാരിച്ചു. ദേവാനന്ദ് ഷൈജു സെക്രട്ടറിയായുംഅതുല്.റ്റി.ചാക്കോ പ്രസിഡണ്ടായും ഇരുപത്തിമൂന്ന് അംഗ യൂണിറ്റ് കമ്മിറ്റി യെയും സമ്മേളനം തിരെഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍