ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച കാട്ടിറച്ചി പിടികൂടി
മുത്തങ്ങ:ഉടമസ്ഥനില്ലാത്ത നിലയില്‍ കര്‍ണ്ണാടക ആര്.ടി.സി ബസ്സില്‍ സൂക്ഷിച്ച കാട്ടിറച്ചി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.ഗുണ്ടല്‍പേട്ട ഭാഗത്തു നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന കര്‍ണ്ണാടക ആര്.ടി.സി ബസ്സില്‍ നിന്നുമാണ് 8 കിലോയോളം മാംസം കണ്ടെടുത്തത്.മാംസം തുടര്‍നടപടികള്‍ക്കായി മുത്തങ്ങ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.പ്രാഥമിക പരിശോധനയില്‍ പിടികൂടിയത് കാട്ടുപന്നിമാംസമാണെന്നാണ് മനസ്സിലാവുന്നതെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമാകുവെന്നും മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് അജയ്ഘോഷ് പറഞ്ഞു. വാഹന പരിശോധനയ്ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശരത് ബാബു, എക്സൈസ് ഇന്‍സ്പക്ടര്‍ ബെന്നി ജോര്‍ജ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ അസീസ്, പി.എ പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലത്തീഫ് . കെ.എം, റഷീദ്, കെ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍