ഓട്ടോറിക്ഷയില്‍ കടത്തിയ 56 കുപ്പി വിദേശമദ്യം പിടികൂടി;ഒരാള്‍ അറസ്റ്റില്‍; മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു
പനമരം എസ്.ഐ രാംകുമാറും സംഘവും ഇന്നലെ രാത്രിയോടെ പനമരത്ത് നടത്തിയ വാഹന പരിശോധനയിലാണ് അര ലിറ്ററിന്റെ 56 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടിയത്. മദ്യം കടത്തിയ ഇടിയംവയല്‍ കിഴക്കേതലക്കല്‍ മുനീര്‍ (39) നെ അറസ്റ്റ് ചെയ്തു. ഓട്ടോയിലുണ്ടായിരുന്ന പൊഴുതന കാടന്‍ കോട്ടില്‍ വലിയപാറ സുനില്‍ ലാലിനെതിരെ കേസെടുത്തു. പരിശോധനക്കിടെ ഇയ്യാള് ഓടി രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 12 ജെ 5543 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പനമരം ബിവറേജില്‍ നിന്നും വാങ്ങിയതാണ് മദ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍