വിന്റര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു.
പുല്‍പ്പള്ളി അമൃത വിദ്യാലയത്തില്‍ വിന്റര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. ബ്രഹ്മചാരിണി നരഞ്ജനാമൃത ചൈതന്യ ഭദ്രദീപം കൊളുത്തിയ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മജീഷ്യന്‍ ശശി താഴത്തുവയല്‍ നിര്‍വ്വഹിച്ചു. കോ പ്രിന്‍സിപ്പല്‍ ബിനീത വൈദ്യ, വൈസ് പ്രസിന്‍സിപ്പല്‍ ശ്രീജ പി.എം. എന്നിവര്‍ പ്രസംഗിച്ചു. 201718 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രഹ്മചാരി അക്ഷയാമൃത ചൈതന്യ പുരസ്കാരങ്ങള്‍ നല്കി.ആഘോഷത്തിന്റെ ഭാഗമായി മാജിക് ഷോ, കരാട്ടെ പ്രകടനം, സര്‍ഗ്ഗസംഗമം, പുസ്തക പ്രദര്‍ശനം, കരകൗശല പ്രദര്‍ശനം സോളാര്‍ സ്റ്റാളുകള്‍, സസ്യമത്സ്യ പ്രദര്‍ശനം, ഗെയിമുകള്‍, ഭക്ഷ്യമേള എന്നിവ നടന്നു. വിവിധ പരിപാടികള്‍ക്ക് റസി ഷാജിദാസ്, വിനില്‍ നാരായണന്, പി.വി. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍