ബത്തേരി:ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഇനി മുതല്‍ ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന് പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കടുത്തസാമ്പത്തിക പ്രതിസന്ധിയും ജി.എസ്.ടി.യും നോട്ട് നിരോധനവും,പ്രളയവുമെല്ലാം കാരണം വ്യാപാരികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാരി സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാവുന്നത്.ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും കൂടാതെ വിശേഷദിവസങ്ങളിലെ അവധിയും ഒഴിവാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍