എം.പാനല്‍ ജീവനക്കാരുടെ പ്രതിഷേധം ആരംഭിച്ചു.
ബത്തേരി:ഹൈക്കോടതി വിധി്പ്രകാരം പിരിച്ചുവിടപെട്ട എം.പാനല്‍ ജീവനക്കാര്‍ പ്രതിഷേധപരിപാടികള്‍ ആരംഭിച്ചു.ബത്തേരി ഡിപ്പോയിലെ 75 എം.പാനല്‍ ജീവനക്കാരാണ് കറുത്തതുണികൊണ്ട വായമൂടിക്കെട്ടി ഡിപ്പോയ്ക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.അപ്രതീക്ഷിതമായി ജോലി നഷ്ടപെട്ട ഇവര്‍ കുടുംബം പുലര്‍ത്താന്‍ ഇനിഎന്തുചെയ്യുമെന്ന ആശങ്കയിലായിരിക്കുകയാണ്.ജോലി തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.അതേസമയം ബത്തേരിയില്‍ രണ്ട് ദിവസമായി മുടങ്ങിയത് 30ഓളം സര്‍വ്വീസുകളാണ്.ഗ്രാമീണമേഖലയിലേക്കുള്ള സര്‍വ്വീസുകളാണ് മുടങ്ങിയതില്‍ അധികവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍