സെന്റ് കാതറിന് ഹോമിലെ അമ്മമാരോടൊപ്പം ഒടിയനെ വരവേറ്റ് പുല്‍പ്പള്ളിയിലെ ലാല്‍ ഫാന്‍സ്
ലോകമെമ്പാടുമുഉള്ള മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന ഒടിയന് റീലീസിനോട് അനുബന്ധിച്ച് ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ ഫെയര്‍ അസോസിയേഷന് പുല്‍പ്പള്ളി യൂണിറ്റ് നടത്തിയ വേറിട്ട ആഘോഷ രീതി ശ്രദ്ധേയമായി.സെന്റ് കാതറിന് ഹോം മരകടവിലെ വയോധികരായ അമ്മമാര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും അന്നേ ദിവസം പെന്റാ സിനിമാസ് പുല്‍പ്പള്ളിയില്‍ കൊണ്ടുപോയി സിനിമ കാണാന്‍ അവസരം ഒരുക്കുകയും ചെയ്തുകൊണ്ട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവര്‍ ഒടിയനെ വരവേറ്റത്.മറ്റുള്ളവര്‍ അനാവശ്യ ആര്‍ഭാടങ്ങളിലേക്ക് പോകുമ്പോള്‍ മനുഷ്യത്വപരമായ സമീപനത്താല്‍ അഭിമാനാര്‍ഹമായ കാര്യങ്ങള്‍ ആണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് പുല്‍പ്പള്ളി യൂണിറ്റ് ചെയ്തത്. ഇനിയും ഇതു പോലുള്ള സത്കര്‍മങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ആയ സെക്രട്ടറി അഭിലാഷ് ,പ്രസിഡന്റ് നിധീഷ് ,ട്രഷറര്‍ ബേസില്‍ എന്നിവര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍