‘ഉണര്‍വ് 2018’ വിധവാ സംഗമം നടത്തി
ശ്രേയസിന്റെയും കെ.എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഉണര്‍വ് -2018’ എന്ന പേരില്‍ വിധവാ സംഗമം സംഘടിപ്പിച്ചു.ബത്തേരി രൂപതാദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി. എല്‍ സാബു നിര്‍വഹിച്ചു.വിധവകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.വിധവാ അസോസിയേഷന് വയനാട് ജില്ലാ പ്രസിഡന്റ് സ്വപ്നാ ആന്റണി സെമിനാര്‍ നയിച്ചു. 350 പേര് ‘ഉണര്‍വ്’ സംഗമത്തില്‍ പങ്കെടുത്തു.കെ.എസ്.എസ്. എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി ഇടയത്ത്, സുല്‍ത്താന്‍ ബത്തേരി. മുനിസിപ്പല്‍ കൗണ്‍സിലര്‍ രാധാ രവീന്ദ്രന്, പ്രോഗ്രാം ഓഫീസര്‍ ശശികുമാര്‍ പി.ബി, മോളി ജേക്കബ്, ബിനി തോമസ്, കുരിയാക്കോസ് ഇ.പി ടി.ഡി.പി കോഡിനേറ്റര്‍ ലില്ലി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍